താഹിറിനു പിന്നാലെ ഡുമിനിയും ലോകകപ്പിനു ശേഷം വിരമിക്കും

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് താന്‍ ലോകകപ്പിനു ശേഷം വിരമിയ്ക്കുമെന്ന് അറിയിച്ച് ജെപി ഡുമിനി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ തുടര്‍ന്നും ദക്ഷിണാഫ്രിക്കയ്ക്കായി ടി20യില്‍ കളിയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 46 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 2017 സെപ്റ്റംബറില്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ തീരമാനം അറിയിച്ചിരുന്നു.

193 ഏകദിനങ്ങളില്‍ നിന്നായി 5047 റണ്‍സാണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത്. 68 വിക്കറ്റും താരം നേടിയ. 2011, 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കുപ്പായം അണിഞ്ഞ താരം 2019ല്‍ കളിയ്ക്കുകയാണെങ്കില്‍ ഇത് മൂന്നാമത്തെ ലോകകപ്പാകും.

നേരത്തെ സ്പിന്നര്‍ ഇമ്രാന്‍ താഹിറും ലോകകപ്പിനു ശേഷം താന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്നു.