ഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോര്

20210117 235452

ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഒരിക്കൽ കൂടെ നേർക്കുനേർ വരികയണ്. ഇന്ന് എഫ് എ കപ്പ് നാലാം റൗണ്ടിലാണ് ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടുന്നത്‌. ഇന്ന് യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ആൻഫീൽഡിൽ വെച്ച് പ്രീമിയർ ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്.

ഇന്ന് സമനില നടക്കില്ല എന്നതിനാൽ ഇരുടീമുകളും വിജയത്തിനു വേണ്ടിയാകും കളിക്കുന്നത്‌. ലിവർപൂൾ വളരെ മോശം ഫോമിലാണ് ഇപ്പോൾ ഉള്ളത്. അവസാന ആറു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ലിവർപൂൾ വിജയിച്ചത്. ഡിഫൻസിൽ പ്രധാന താരങ്ങൾ ഇല്ലാത്തതും അറ്റാക്കിൽ ഉള്ള താരങ്ങൾ ഫോമിൽ ഇല്ലാത്തതും ക്ലോപ്പിന് വലിയ പ്രശ്നമാണ്.

മറുവശത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ഫോമിലാണെങ്കിലും അവർക്ക് ഈ സീസണിൽ ഇംഗ്ലണ്ടിലെ വലിയ ടീമുകളെ ഒന്നും പരാജയപ്പെടുത്താൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് വിജയിച്ച് ആ വിമർശനം കൂടെ അവസാനിപ്പിക്കുക ആകും ഒലെയുടെ ലക്ഷ്യം. ഇന്ന് ടീമിൽ വലിയ മാറ്റങ്ങൾ ഒലെ നടത്താനും സാധ്യതയുണ്ട്. രാത്രി 10.30നാണ് മത്സരം നടക്കുന്നത്. സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാം.

Previous articleമിലാനെ തകർത്തെറിഞ്ഞ് അറ്റലാന്റ
Next articleരാഹുലും ജീക്സണും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിന് ഇല്ല