രാഹുലും ജീക്സണും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിന് ഇല്ല

20210123 232537
- Advertisement -

ഇന്നലെ എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ വിജയം ലഭിച്ചില്ല എന്നതു മാത്രല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ നിരാശ. ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ രണ്ടു പ്രധാനപ്പെട്ട താരങ്ങൾക്ക് സസ്പെൻഷനും ലഭിച്ചിരിക്കുകയാണ്. ഇന്നലെ മഞ്ഞ കാർഡ് വാങ്ങിയ ജീക്സണും രാഹുലിനും ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും. രാഹുലിന്റെയും ജീക്സന്റെയും നാലാം മഞ്ഞ കാർഡാണിത്. അതുകൊണ്ട് തന്നെ ഒരു മത്സരത്തിൽ സസ്പെൻഷൻ നേരിടണം.

27ആം തീയതി ജംഷദ്പൂരിനെതിരെ ഉള്ള മത്സരമാകും രണ്ടു പേർക്കും നഷ്ടമാവുക. അവസാന രണ്ടു മത്സരത്തിലും ഗോൾ അടിച്ച രാഹുൽ മികച്ച ഫോമിൽ ആയിരുന്നു. ജീക്സണും ടീമിന്റെ പ്രധാന ഭാഗമായി നിൽക്കെ ആണ് പുറത്ത് ഇരിക്കേണ്ടി വരുന്നത്. ഇവരെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂനയ്ക്കും വിലക്ക് ഉണ്ട്. ഇന്നലെ മഞ്ഞ കാർഡ് വാങ്ങിയ കിബു അടുത്ത മത്സരത്തിൽ ബെഞ്ചിൽ ഉണ്ടാകില്ല‌.

Advertisement