മിലാനെ തകർത്തെറിഞ്ഞ് അറ്റലാന്റ

20210124 003115
- Advertisement -

സീരി എയിലെ ഒന്നാം സ്ഥാനക്കാരായ എ സി മിലാനെ ഞെട്ടിച്ച് അറ്റലാന്റ. ഇന്ന് സാൻസിരോയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വൻ വിജയം തന്നെ നേടാൻ അറ്റലാന്റയ്ക്കായി. എ സി മിലാന്റെ സീസണിലെ രണ്ടാം പരാജയം മാത്രമാണിത്. ഇന്ന് തുടക്കം മുതൽ പിയോളിയുടെ ടാക്ടിക്സുകൾ പിഴക്കുന്നതാണ് കണ്ടത്. കൗണ്ടറിൽ ഊന്നി കളിച്ച അറ്റലാന്റ എളുപ്പത്തിൽ മിലാൻ ഡിഫൻസിനെ വീഴ്ത്തി.

26ആം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേരോ ആയിരുന്നു ആദ്യ അറ്റലാന്റ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഇലിസിച് ലീഡ് ഇരട്ടിയാക്കി. മിലാന് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും ഇബ്രഹിമോവിച് അടക്കം ഇന്ന് അറ്റാക്കിൽ കളി മറന്നു. 77ആം മിനുട്ടിൽ സപാറ്റയുടെ വക ആയിരുന്നു മൂന്നാം ഗോൾ. ഇതോടെ മിലാൻ പരാജയം ഉറപ്പിച്ചു. മിലാനു വേണ്ടി ഇന്ന് മാൻസുകിച് അരങ്ങേറ്റം നടത്തി.

ഈ പരാജയത്തിലും മിലാൻ ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്‌. 19 മത്സരങ്ങളിൽ 43 പോയിന്റാണ് മിലാനുള്ളത്. ഇന്ന് മറ്റൊരു മത്സരത്തിൽ സമനില വഴങ്ങിയ ഇന്റർ മിലാൻ 41 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു‌. ഇന്നയിച്ച അറ്റലാന്റ 36 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

Advertisement