ലമ്പാർഡിന് എവർട്ടണിൽ ആദ്യ വിജയം

എവർട്ടൺ പരിശീലകനായി ചുമതലയേറ്റ ലമ്പാർഡ് തന്റെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് എഫ് എ കപ്പ് നാലാം റൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ഗുഡിസൺ പാർക്കിൽ വെച്ച് നേരിട്ട എവർട്ടൺ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലമ്പാർഡ് ചെൽസിയിലും ഡാർബി കൗണ്ടിയിലും കാണിച്ചത് പോലെ അറ്റാക്കിംഗ് ഫുട്ബോളുമായാണ് എവർട്ടൺ കരിയറും ആരംഭിച്ചത്.
20220205 224125

ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ യറി മിനയിലൂടെയാണ് എവർട്ടൺ ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിച്ചാർലിസണിലൂടെ ലമ്പാർഡിന്റെ ടീം ലീഡ് ഇരട്ടിയാക്കി. 54ആം മിനുട്ടിൽ ടോണിയുടെ ഒരു പെനാൾട്ടിയിലൂടെ ബ്രെന്റ്ഫോർഡ് കളിയിലേക്ക് തിരികെ വന്നു. എന്നാൽ 62ആം മിനുട്ടിലെ ഹോൾഗേറ്റിന്റെ ഗോൾ കളി വീണ്ടും എവർട്ടണ് അനുകൂലമാക്കി. മത്സരത്തിന്റെ അവസാന നിമിഷം ടൗൺസെൻഡ് കൂടെ ഗോൾ നേടിയതോടെ എവർട്ടൺ വിജയം പൂർത്തിയായി. പുതിയ സൈനിംഗുകളായ വാൻ ഡെ ബീകും ഡെലെ അലിയും ഇന്ന് എവർട്ടണായി ഇറങ്ങിയിരുന്നില്ല.

Comments are closed.