എഫ് എ കപ്പ് സെമിയിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

Img 20210322 114913
- Advertisement -

ഇന്നലെയോടെ എഫ് എ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചിരുന്നു. ഇന്നലെ നടത്തിയ നറുക്കിൽ സെമി ഫൈനൽ ലൈനപ്പ് ആയി. ശക്തമായ പോരാട്ടം ആണ് എഫ് എ കപ്പ് സെമിയിൽ നടക്കുന്നത്. വെംബ്ലിയിലെ ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ആണ് നേർക്കുനേർ വരുന്നത്. ഇംഗ്ലണ്ടിൽ ഇപ്പോൾ ഏറ്റവും മികച്ച ഫോമിൽ ഉള്ള രണ്ടു ടീമുകളാണ് സിറ്റിയും ചെൽസിയും. ടൂഹൽ പരിശീലകനായി എത്തിയ ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ചെൽസിയെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് എങ്കിലും ആവുമോ എന്നത് കണ്ടറിയണം.

രണ്ടാം സെമിയിൽ ലെസ്റ്റർ സിറ്റിയും സതാമ്പ്ടണുമാണ് നേർക്കുനേർ വരുന്നത്. 1982നു ശേഷം ആദ്യമായാണ് ലെസ്റ്റർ സിറ്റി ഒരു എഫ് എ കപ്പ് സെമിയിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എത്തിയ ലെസ്റ്റർ സൗതാമ്പ്ടണെ മറികടന്ന് ഫൈനലിലേക്ക് മുന്നേറാം. എന്ന പ്രതീക്ഷയിലാണ്. ഏപ്രിൽ 17, 18 തീയതികളിൽ ആകും സെമി ഫൈനൽ നടക്കുക.

Advertisement