റോസ് ടെയ്ലർ രണ്ടാം ഏകദിനത്തിലും ഇല്ല

Photo: Twitter/@BLACKCAPS
- Advertisement -

ബംഗ്ലാദേശിന് എതിരായ രണ്ടാം ഏകദിന മത്സരത്തിലും റോസ് ടെയ്ലർ ഉണ്ടാകില്ല എന്ന് ന്യൂസിലൻഡ് ടീം അറിയിച്ചു. പരിക്ക് ഭേദമായി എങ്കിലും പൂർണ്ണ ഫിറ്റ്നെസിൽ താരം എത്താൻ കുറച്ച് ദിവസങ്ങൾ കൂടി വേണ്ടി വരും എന്നത് കണക്കിലെടുത്താൻ താരത്തിന് രണ്ടാം ഏകദിനത്തിൽ വിശ്രമം നൽകുന്നത്‌. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം ബംഗ്ലാദേശിന് എതിരായ ആദ്യ ഏകദിന മത്സരത്തിൽ ടെയ്ലർ കളിച്ചിരുന്നില്ല.

ആദ്യ് ഏകദിനം ന്യൂസിലൻഡ് അനായാസം വിജയിച്ചിരുന്നു. നാളെ ആണ് രണ്ടാം ഏകദിനം. നാളെ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം‌. കെയ്ൻ വില്യംസണും റോസ് ടെയ്ലറും ഇല്ലാതെ ഇറങ്ങിയിട്ടും ന്യൂസിലൻഡിനെ സമ്മർദ്ദത്തിലാക്കാൻ പോലും ബംഗ്ലാദേശിന് ആയിരുന്നില്ല.

Advertisement