ഷാക്കിബിന്റെ ഐപിഎല്‍ കളിക്കുവാനുള്ള അനുമതി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പുനഃപരിശോധിച്ചേക്കും

ഐപിഎല്‍ കളിക്കുവാന്‍ ഷാക്കിബ് അല്‍ ഹസന് നല്‍കിയ അനുമതി ബോര്‍ഡ് പുനഃപരിശോധിക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഷാക്കിബ് തന്റെ കത്ത് ക്രിക്കറ്റ് ബോര്‍ഡ് തെറ്റായി വ്യാഖ്യാനിച്ചാണ് തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ല എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ആരോപണത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഒരു മീറ്റിംഗ് വിളിക്കുകയായിരുന്നു.

ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് താന്‍ ഐപിഎല്‍ കളിക്കുന്നതെന്നാണ് ഷാക്കിബ് പറഞ്ഞത്. ഷാക്കിബിന് ശ്രീലങ്കയിലെ ടെസ്റ്റ് കളിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ താരത്തിന്റെ ഐപിഎല്‍ അനുമതി ബോര്‍ഡ് റദ്ദാക്കുമെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞത്.