എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ

20210209 130704
Credit:Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും ഇറങ്ങുകയാണ്‌. ഡേവിഡ് മോയ്സിന്റെ വെസ്റ്റ് ഹാമിനെ ആണ് ഇന്ന് നടക്കുന്ന എഫ് എ കപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്‌. അവസാന മത്സരത്തിൽ എവർട്ടണോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ നിരാശ മാറ്റാൻ ആകും ഇന്ന് ഇറങ്ങുന്നത്. ലീഗിലെ നേരത്തെ ഏറ്റുമുട്ടിയപ്പോൾ വെസ്റ്റ് ഹാമിനെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു.

പരിക്കേറ്റ പോൾ പോഗ്ബ ഇല്ലാതെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നത്. എവർട്ടണ് എതിരെ ദയനീയ പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ ഡി ഹയയെ ബെഞ്ചിൽ ഇരുത്തി ഡീൻ ഹെൻഡേഴ്സണെ സ്റ്റാർട്ട് ചെയ്യാൻ ആകും ഇന്ന് ഒലെ തീരുമാനിക്കുക. ടീമിൽ പല മാറ്റങ്ങളും ഇന്ന് ഉണ്ടാകും. ക്യാപ്റ്റൻ ഹാരി മഗ്വയറിന് വിശ്രമം നൽകാനും ഒലെ ഉദ്ദേശിക്കുന്നുണ്ട്. അവസാന കുറച്ച്‌ കാലമായി നല്ല ഫുട്ബോൾ കളിക്കുന്ന വെസ്റ്റ് ഹാമിനെ മറികടക്കുക യുണൈറ്റഡിന് അത്ര എളുപ്പമാകില്ല. യുണൈറ്റഡിൽ നിന്ന് ലോണിൽ വെസ്റ്റ് ഹാമിൽ എത്തിയ ലിംഗാർഡിന് ഇന്ന് യുണൈറ്റഡിനെതിരെ കളിക്കാൻ ആവില്ല എന്നത് വെസ്റ്റ് ഹാമിന് തിരിച്ചടിയാണ്. ഇന്ന് രാത്രി 1 മണിക്കാണ് മത്സരം നടക്കുന്നത്. സോണി നെറ്റ്വർകിൽ തത്സമയം കാണാം.

Previous articleപ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ്
Next articleആന്‍ഡേഴ്സണ്‍ തുടങ്ങി, ലീഷ് അവസാനിപ്പിച്ചു. ചെന്നൈയില്‍ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ