ആന്‍ഡേഴ്സണ്‍ തുടങ്ങി, ലീഷ് അവസാനിപ്പിച്ചു. ചെന്നൈയില്‍ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

Jackleach

ചെന്നൈയില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യ സെഷനില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ രണ്ടാം സെഷനില്‍ അശ്വിനെയും ഷഹ്ബാസ് നദീമിനെയും വീഴ്ത്തി ജാക്ക് ലീഷ് ഇന്ത്യയുടെ പതനം വേഗത്തിലാക്കുകയായിരുന്നു.

Viratkohli

ഇന്ത്യയുടെ ഏക പ്രതീക്ഷയായ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് ബെന്‍ സ്റ്റോക്സ് ആണ് നേടിയത്. 72 റണ്‍സ് നേടിയ കോഹ്‍ലിയും 50 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത്നില്പുയര്‍ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 58.1 ഓവറില്‍ 192 റണ്‍സിന് അവസാനിക്കുകയായിരുന്നു. ജാക്ക് ലീഷ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ജസ്പ്രീത് ബുംറയെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ സ്വന്തമാക്കി.

Previous articleഎഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ
Next articleഫൈനൽ ഉറപ്പിക്കാൻ യുവന്റസ് ഇന്ററിനെതിരെ, ഇന്ന് ഇറ്റാലിയൻ കപ്പ് സെമി രണ്ടാം പാദം