അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇംഗ്ലണ്ട് വനിത താരം

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഡാനിയേല്‍ ഹേസല്‍. ഇംഗ്ലണ്ടിനെ 53 ഏകദിനങ്ങളിലും 85 ടി20കളിലും പ്രതിനിധീകരിച്ച താരം മുപ്പതാം വയസ്സിലാണ് വിരമിക്കുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്ട്രേലിയയോട് ടി20 ലോകകപ്പ് ഫൈനലില്‍ ആണ് താരം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചത്.

മൂന്ന് തവണ ആഷസും രണ്ട് തവണ ലോകകപ്പും ഹേസല്‍ തന്റെ ഒമ്പത് വര്‍ഷം നീണ്ട കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. ചില മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിക്കുവാനുള്ള ഭാഗ്യവും ഹേസലിനെ തേടി എത്തിയിട്ടുണ്ട്.

Advertisement