എഫ്.എ കപ്പ് നാലാം റൗണ്ടിലേക്കുള്ള മത്സര ക്രമങ്ങൾ പുറത്തുവന്നപ്പോൾ പ്രീമിയർ ലീഗ് ടീമുകൾ തമ്മിലുള്ള സൂപ്പർ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. നാലാം റൗണ്ടിൽ പ്രീമിയർ ലീഗിലെ വമ്പന്മാരായ ആഴ്സണൽ സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. തങ്ങളുടെ ആദ്യ സീസണിൽ തന്നെ കിരീടം നേടാൻ ഇറങ്ങുന്ന രണ്ടു പുതിയ പരിശീലകർ തമ്മിലുള്ള മത്സരം കൂടിയാവും ഇത്.
ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്തുള്ള ഇരു ടീമുകൾക്കും സീസണിൽ കിരീടം ഉയർത്താനുള്ള പ്രധാന അവസരമാണ് എഫ്.എ കപ്പ്. എഫ്.എ കപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ രണ്ടു ടീമുകളുടെ പോരാട്ടം എന്ന വിശേഷണവും ഈ മത്സരത്തിനുണ്ട്. 13 എഫ്.എ കപ്പ് കിരീടങ്ങൾ ആഴ്സണലും 12 എഫ്.എ കപ്പ് കിരീടങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡും നേടിയിട്ടുണ്ട്.
മറ്റൊരു പ്രീമിയർ ലീഗ് ടീമുകളുടെ മത്സരത്തിൽ ലണ്ടനിലെ എതിരാളികളായ ക്രിസ്റ്റൽ പാലസും ടോട്ടൻഹാമും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ബേൺലിയാണ്. ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ച വോൾവ്സിന്റെ എതിരാളികൾ സ്റ്റോക്ക് സിറ്റിയോ ശ്രുബറിയോ ആവും.
കഴിഞ്ഞ തവണത്തെ ജേതാക്കളായ ചെൽസിയുടെ എതിരാളികൾ ല്യൂട്ടൻ ടൗണോ ഷെഫീൽഡ് വെഡ്നെസ്ഡേയോയാവും.
എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ
Swansea v Gillingham
Wimbledon v West Ham
Shrewsbury or Stoke v Wolves
Millwall v Everton
Brighton v West Brom
Bristol City v Bolton
Accrington v Derby or Southampton
Doncaster v Oldham
Chelsea v Sheffield Wednesday or Luton
Newcastle or Blackburn v Watford
Middlesbrough v Newport
Manchester City v Burnley
Barnet v Brentford
Portsmouth v QPR
Arsenal v Manchester United
Crystal Palace v Tottenham