പെനാൾട്ടി ഷൂട്ടൗട്ട് ജയിച്ച് എഫ് എ കപ്പിൽ ന്യൂകാസിൽ മുന്നേറി

Newsroom

Picsart 24 02 28 08 54 05 041
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ ന്യൂകാസിൽ യുണൈറ്റഡിന് വിജയം. എവേ ഗ്രൗണ്ടിൽ ബ്ലാക്ബേൺ റോവേഴ്സിനെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം നേടിയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. 71ആം മിനുട്ടിൽ ഗോർദന്റെ ഗോളോടെ ന്യൂകാസിൽ ലീഡ് എടുത്തു. 79ആം മിനുട്ടിൽ സാമി സ്മോദിക്സിലൂടെ ബ്ലാക്ബേൺ സമനില നേടി‌.

ന്യൂകാസിൽ 24 02 28 08 54 19 246

തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയ കളിയിൽ ന്യൂകാസിൽ ഒരു പെനാൾട്ടി നഷ്ടമാക്കിയപ്പോൾ ബ്ലാക്ബേൺ 2 കിക്കുകൾ നഷ്ടപ്പെടുത്തി. ന്യൂകാസിലിനായി ബ്രൂണോ, ഗോർദൻ, ഷാർ, ആൻഡേഴ്സൺ എന്നിവർ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു.