എർലിംഗ് ഹാളണ്ടിന് 5 ഗോളുകൾ, ഡിബ്രുയിനെക്ക് നാല് അസിസ്റ്റ്!! മാഞ്ചസ്റ്റർ സിറ്റിക്ക് വൻ വിജയം

Newsroom

Picsart 24 02 28 08 44 30 995
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വൻ വിജയം. എവേ മത്സരത്തിൽ ലൂടൺ ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ആണ് വിജയിച്ചത്‌. ഈ ആറ് ഗോളുകളിൽ അഞ്ചും അടിച്ച ഹാളണ്ട് ആയിരുന്നു. ഇതിൽ നാല് അസിസ്റ്റ് നൽകിയത് ഡി ബ്രുയിനെയും.

മാഞ്ചസ്റ്റർ സിറ്റി 24 02 28 08 44 44 896

മത്സരം ആരംഭിച്ച് ആദ്യ 40 മിനുട്ടുകളിൽ തന്നെ ഹാളണ്ട് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. മൂന്നാം മിനുട്ടിലും 18ആം മിനുട്ടിലും നാൽപ്പതാം മിനുട്ടിലും ഹാളണ്ട് നേടിയ ഗോളുകൾ ഒരുക്കിയത് ഡി ബ്രുയിനെ ആയിരുന്നു. 45ആം മിനുട്ടിലും 52ആം മിനുട്ടിലും ലൂടണായി ക്ലാർക് ഗോൾ നേടിയതോടെ സ്കോർ 3-2 ആയി.

പക്ഷെ വീണ്ടും ഹാളണ്ട് ഗോളടി തുടർന്നതോടെ ലൂടന്റെ പ്രതീക്ഷകൾ അവസാനിച്ചു. 55ആം മിനുട്ടിൽ ഡിബ്രുയിനെയുടെ ഒരു അസിസ്റ്റ് കൂടെ ലക്ഷ്യത്തിൽ എത്തിക്കാൻ ഹാളണ്ടിനായി. 58ആം മിനുട്ടിൽ സിൽവയുടെ അസിസ്റ്റിൽ നിന്നും ഹാളണ്ട് ഗോളടിച്ചു. സ്കോർ 5-2. അവസാനം കൊവാചിച് കൂടെ ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയായി.