ലമ്പാർഡിന് എതിരെ എഫ് എയുടെ നടപടി

- Advertisement -

ചാമ്പ്യൻഷിപ്പിൽ റഫറിയുടെ ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച ഡെർബി മാനേജർ ലാമ്പാർഡിന് മേൽ എഫ് എയുടെ നടപടികൾ ഉണ്ടാകും. റോഹർഹാമിനെതിരായ മത്സരത്തിൽ അസിസ്റ്റന്റ് റഫറിക്കെതിരെ കയർത്ത ലാമ്പാർഡിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ആ ചുവപ്പ് കാർഡിൽ നിൽക്കാതെ കൂടുതൽ മത്സരങ്ങളിൽ ലമ്പാർഡിന് വിലക്ക് കിട്ടാനാണ് സാധ്യത.

മത്സരത്തിൽ ഡെർബിക്ക് അനുകൂലമായി പെനാൾട്ടി വിളിക്കാഞ്ഞതായിരുന്നു ലമ്പാർഡിനെ പ്രകോപിപ്പിച്ചത്. റഫറിയുടെ തീരുമാനങ്ങൾ തെറ്റായിരുന്നു എന്നും പെനാൾട്ടി അവർക്കല്ല ഡെർബിക്കായിരുന്നു കിട്ടേണ്ടിയിരുന്നത് എന്നും ലാമ്പാർഡ് മത്സരശേഷം പറയുകയും ചെയ്തു‌. ലാമ്പാർഡിന് എത്ര മത്സരങ്ങലിൽ നിലക്ക് ഉണ്ടാകുനെന്ന് ഇന്ന് രാത്രൊ എഫ് എ പ്രഖ്യാപിക്കും.

Advertisement