യൂറോപ്പ ലീഗ് യോഗ്യതക്ക് അരികെ വോൾവ്സ്, ആദ്യ പാദത്തിൽ ടൊറീനോയെ വീഴ്ത്തി

- Advertisement -

യൂറോപ്പ ലീഗ് യോഗ്യത റൗണ്ടിൽ വോൾവ്സിന് ഗംഭീര വിജയം. ഇന്നലെ യോഗ്യതാ റൗണ്ടിന്റെ പ്ലേ ഓഫിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ ടൊറീനോയെ ആണ് വോൾവ്സ് പരാജയപ്പെടുത്തിയത്‌. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വോൾവ്സിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ എത്തിയ വോൾസ് ഇറ്റലിയിൽ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

43ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ വോൾവ്സിനു വേണ്ടി രണ്ടാം പകുതിയിൽ ജോട, ജിമിനെസ് എന്നിവരാണ് ഗോളുകൾ നേടിയത്. ടൊറീനോയ്ക്ക് വേണ്ടി ബെലോട്ടിയും സില്വ്സ്ട്രിയും ലക്ഷ്യം കണ്ടു. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച നടക്കും. ആ കടമ്പ കൂടെ മറികടന്നാൽ നാൽപ്പതു വർഷത്തിനു ശേഷം യൂറോപ്യൻ യോഗ്യത എന്ന വോൾവ്സ് സ്വപ്നം സത്യമാകും.

Advertisement