സ്പെയിനിൽ നിന്ന് ഒരു താരത്തെ കൂടെ ചെന്നൈ സിറ്റി സ്വന്തമാക്കി

- Advertisement -

സ്പാനിഷ് താരങ്ങളുടെ കരുത്തിൽ കഴിഞ്ഞ സീസണിൽ ഐലീഗ് കിരീടം നേടിയ ചെന്നൈ സിറ്റി പുതിയ സീസണിലും സ്പാനിഷ് താരങ്ങളെ തന്നെ വിശ്വസിക്കുകയാണ്. പുതുതായി സ്പാനിഷ് മിഡ്ഫീൽഡർ ഫിറ്റോ മിറാണ്ടയെ ആണ് ചെന്നൈ സിറ്റി സൈൻ ചെയ്തിരിക്കുന്നത്. നെസ്റ്ററിന് എ ഐ എഫ് എഫിന്റെ വിലക്ക് ലഭിച്ചതിനാലാണ് 29കാരനായ താരത്തെ ചെന്നൈ സിറ്റി ടീമിലേക്ക് എത്തിക്കുന്നത്.

ബാഴ്സലോണയിൽ ജനിച്ച താരം നിരവധി മികച്ച സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ഹുയെസ്ക, ജുപിറ്റർ എന്നീ ക്ലബുകൾക്ക് ബൂട്ടുകെട്ടിയിട്ടുള്ള താരം അവസാനമായി കളിച്ചത് സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ കാർട്ടനേഗയ്ക്ക് വേണ്ടിയാണ്.

Advertisement