യൂറോപ്പ ലീഗ് യോഗ്യത, വോൾവ്സിന് പ്ലേ ഓഫ് യോഗ്യത

യൂറോപ്പ ലീഗ് യോഗ്യത റൗണ്ടിൽ വോൾവ്സിന് ഗംഭീര വിജയം. ഇന്ന് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ അർമേനിയൻ ക്ലബായ പ്യുനികിനെ ആണ് വോൾവ്സ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത നാലു ഗോളിനായിരുന്നു വോൾവ്സിന്റെ ഇന്നത്തെ വിജയം. ആദ്യ പാദവും വോൾവ്സ് എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചിരുന്നു‌. യുവതാരങ്ങളാണ് ഇന്ന് ഗോളുകളുമായി തിളങ്ങിയത്.

അരങ്ങേറ്റക്കാരനായ നെറ്റോ, മോർഗാൻ ഗുബ്സ് വൈറ്റ്, റൂബൻ വിനാഗ്രെ, ജോട്ട എന്നിവരാണ് വോൾവ്സിനായി ഗോൾ നേടിയത്. എല്ലാ ഗോളുകളും രണ്ടാം പകുതിയിൽ ആയിരുന്നു. ഈ ജയത്തോടെ വോൾവ്സ് ഒലേ ഓഫ് യോഗ്യത നേടി. ഇനി പ്ലേ ഓഫിൽ ഇറ്റാലിയൻ ക്ലബായ ടൊറീനോ ആണ് വോൾവ്സിന്റെ എതിരാളികൾ. അവരെ കൂടെ മറികടന്നാൽ നാൽപ്പതു വർഷത്തിനു ശേഷം യൂറോപ്യൻ യോഗ്യത എന്ന വോൾവ്സ് ലക്ഷ്യം സത്യമാകും.

Previous articleവാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി നില്‍ക്കുന്നു
Next articleമുൻ ബെംഗളൂരു എഫ് സി വിങ്ങർ മിനേർവ പഞ്ചാബിൽ