വാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി നില്‍ക്കുന്നു

3 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 13 ഓവറുകള്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് 30 റണ്‍സാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടാനായിരിക്കുന്നത്. 18 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 5 റണ്‍സ് നേടി കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ രണ്ട് ടെസ്റ്റുകളായി മൂന്ന് ഇന്നിംഗ്സുകളിലും ബ്രോഡ് തന്നെയാണ് വാര്‍ണറുടെ അന്തകനായി മാറിയത്.

ഇംഗ്ലണ്ടിന്റെ സ്കോറിന് 228 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നില്‍ക്കുന്നത്.

Previous article258 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനം
Next articleയൂറോപ്പ ലീഗ് യോഗ്യത, വോൾവ്സിന് പ്ലേ ഓഫ് യോഗ്യത