മുൻ ബെംഗളൂരു എഫ് സി വിങ്ങർ മിനേർവ പഞ്ചാബിൽ

മുൻ ബെംഗളൂരു എഫ് സി വിങ്ങർ ബൈകൊകെ ബിയിങയിചൊ മിനേർവ പഞ്ചാബിൽ. 28കാരനായ വിങ്ങർ കഴിഞ്ഞ സീസണിൽ ക്ലബ് ഒന്നും ഇല്ലാതെ ഇരുന്ന താരമാണ്. ഒരു വർഷത്തെ കരാറിലാണ് താരം ഇപ്പോൾ മിനേർവയിക് എത്തിയിരിക്കുന്നത്. അവസാനമായി 2017-18 സീസണിൽ മോഹൻ ബഗാനിൽ ആണ് ബിയിങയിചോ കളിച്ചത്.

വളരെ പ്രതീക്ഷയോടെ അന്ന് മോഹൻ ബഗാനിൽ എത്തിയ ബിയിങയിചോയ്ക്ക് എന്നാൽ കൂടുതൽ അവസരങ്ങൾ അന്ന് ലഭിച്ചിരുന്നില്ല. ആകെ സി എഫ് എൽ മാത്രമാണ് താരം കളിച്ചത്. മുമ്പ് ഈസ്റ്റ് ബംഗാളിലും സിക്കിം യുണൈറ്റഡിലും താരം കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിയിൽ കളിക്കുമ്പോൾ ഐലീഗ് കിരീടം താരം നേടിയിരുന്നു.

Previous articleയൂറോപ്പ ലീഗ് യോഗ്യത, വോൾവ്സിന് പ്ലേ ഓഫ് യോഗ്യത
Next articleതമിഴ്‌നാട് പ്രീമിയർ ലീഗ് കിരീടമുയർത്തി ചെപോക് സൂപ്പർ ഗില്ലീസ്