വെസ്റ്റ് ഹാമിന് യൂറോപ്പ ലീഗിൽ സമനില

20211105 011050

ഡേവിഡ് മോയ്സിന്റെ പരിശീലക കരിയറ ആയിരം മത്സരം തികഞ്ഞ ദിവസം വെസ്റ്റ് ഹാമിന് സമനില. ഇന്ന് ബെൽജിയൻ ടീമായ ഗെങ്കിനെ നേരിട്ട വെസ്റ്റ് ഹാം യുണൈറ്റഡ് 2-2 എന്ന സമനില ആണ് വഴങ്ങിയത്. കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ വെസ്റ്റ് ഹാം ഇന്ന് പിറകിൽ പോയി. പെയിന്റ്സിൽ ആയിരുന്നു ഗെങ്കിനായി ഗോൾ നേടിയത്. വെസ്റ്റ് ഹാം ഈ സീസൺ യൂറോപ്പ ലീഗിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ബെന്ര്രാമ വെസ്റ്റ് ഹാമിന് സമനില നൽകി.

82ആം മിനുട്ടിൽ ബെന്രാമ തന്നെ വീണ്ടും വല കുലുക്കിയപ്പോൾ വെസ്റ്റ് ഹാം 2-1ന് മുന്നിൽ എത്തി. എന്നാൽ വിജയം ഉറപ്പിക്കാൻ വെസ്റ്റ് ഹാമിനായില്ല. 89ആം മിനുട്ടിലെ സൗചകിന്റെ സെൽഫ് ഗോൾ കളു 2-2 എന്നാക്കി. ഗ്രൂപ്പിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി വെസ്റ്റ് ഹാം ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 5 പോയിന്റാണ് ഗെങ്കിനുള്ളത്.

Previous articleയൂറോപ്പ ലീഗിൽ തിരിച്ചു വന്നു വമ്പൻ ജയം നേടി നാപ്പോളി
Next articleസ്ലിമാനിയുടെ ഇരട്ടഗോളിൽ ലിയോണിനു യൂറോപ്പായിൽ ജയം, റേഞ്ചേഴ്സിന് സമനില