സ്ലിമാനിയുടെ ഇരട്ടഗോളിൽ ലിയോണിനു യൂറോപ്പായിൽ ജയം, റേഞ്ചേഴ്സിന് സമനില

20211105 014750

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് എയിൽ സ്പാർട്ട പ്രാഗിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ലിയോൺ. അൾജീരിയൻ താരം ഇസ്ലാം സ്ലിമാനിയുടെ ഇരട്ടഗോൾ മികവിൽ ആയിരുന്നു ഫ്രഞ്ച് ടീമിന്റെ ജയം. പന്ത് കൈവശം വക്കുന്നതിൽ ലിയോൺ ആധിപത്യം കണ്ടങ്കിലും ഏതാണ്ട് സമാനമായ അവസരങ്ങൾ ആണ് ഇരു ടീമുകളും സൃഷ്ടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ലിയോൺ ഗോളുകൾ കണ്ടത്തിയത്. 61 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയുടെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ കണ്ടത്തിയ സ്ലിമാനിയാണ് ലിയോണിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്.

തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ മാക്സനെയുടെ ക്രോസിൽ നിന്നു ഒരു ഹെഡറിലൂടെ തന്റെ രണ്ടാം ഗോളും നേടിയ സ്ലിമാനി ലിയോൺ ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് ബാർകോളയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ എകാമ്പിയാണ് ലിയോൺ ജയം പൂർത്തിയാക്കിയത്. അതേസമയം ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ സ്‌കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്സ് ബ്രോൻഡിബിയോട് സമനില വഴങ്ങി. ബൊളോഗന്റെ സെൽഫ് ഗോളിൽ പിന്നിലായ റേഞ്ചേഴ്സ് ഹാഗിയുടെ ഗോളിലാണ് സമനില പിടിച്ചത്. നിലവിൽ ഗ്രൂപ്പിൽ കളിച്ച നാലു കളികളും ജയിച്ച ലിയോൺ അടുത്ത റൗണ്ട് ഉറപ്പിച്ചിരിക്കുക ആണ്.

Previous articleവെസ്റ്റ് ഹാമിന് യൂറോപ്പ ലീഗിൽ സമനില
Next articleയൂറോപ്പ ലീഗിൽ ഇഞ്ച്വറി സമയത്ത് ജയം പിടിച്ചെടുത്തു ഫ്രാങ്ക്ഫർട്ട്