യൂറോപ്പ ലീഗിൽ തിരിച്ചു വന്നു വമ്പൻ ജയം നേടി നാപ്പോളി

20211105 013111

യൂറോപ്പ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ലീഗിയ വാർസോയെ തകർത്തു നാപ്പോളി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഇറ്റാലിയൻ ടീമിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് സിയിൽ നിലവിൽ ഒന്നാമത് എത്താനും നാപ്പോളിക്ക് ആയി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയിൽ നാലു ഗോളുകൾ അടിച്ചാണ് നാപ്പോളി ജയം കണ്ടത്. മത്സരത്തിൽ പത്താം മിനിറ്റിൽ ഫിലിപ് മ്ലാഡനോവിച്ചിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാഹിൽ എമരലി നാപ്പോളിയെ ഞെട്ടിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ആയിരുന്നു ഇറ്റാലിയൻ ടീമിന്റെ ശ്രമം. മത്സരത്തിൽ 70 ശതമാനം പന്ത് കൈവശം വച്ച നാപ്പോളി 27 ഷോട്ടുകൾ ആണ് ആകെ ഉതിർത്തത്.

രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട സിലിൻസ്കിയാണ് നാപ്പോളിക്ക് ആയി സമനില ഗോൾ നേടിയത്. തുടർന്ന് 75 മത്തെ മിനിറ്റിൽ ലഭിച്ച രണ്ടാം പെനാൽട്ടി ഒരു പനേക കിക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ച മെർട്ടൻസ് നാപ്പോളിയെ ആദ്യമായി മത്സരത്തിൽ മുന്നിലെത്തിച്ചു. തുടർന്ന് 3 മിനിറ്റിനുള്ളിൽ ആന്ദ്രയയുടെ പാസിൽ നിന്നു മൂന്നാം ഗോൾ നേടിയ ലൊസാനോ നാപ്പോളിക്ക് മൂന്നാം ഗോളും സമ്മാനിച്ചു. 90 മത്തെ മിനിറ്റിൽ ഗോൾ നേടിയ ആദം നാപ്പോളിയുടെ വലിയ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പ് സിയിൽ വാർസോ ലെസ്റ്റർ സിറ്റി എന്നിവരെ മറികടന്നു നാപ്പോളി നിലവിൽ ഒന്നാം സ്ഥാനത്ത് എത്തി.

Previous articleബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Next articleവെസ്റ്റ് ഹാമിന് യൂറോപ്പ ലീഗിൽ സമനില