17കാരൻ ഗ്രീൻവുഡിന്റെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

- Advertisement -

യൂറോപ്പ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനായാസ വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ കസാക്കിസ്ഥാൻ ക്ലബായ അസ്റ്റാന ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. രണ്ടാം നിര ടീമിനെയും യുവതാരങ്ങളെയും ഇറക്കി കളിച്ച മാഞ്ചസ്റ്റർ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നിരവധി അവസരം കിട്ടിയെങ്കിലും 17കാരനായ മേസൺ ഗ്രീൻവുഡ് വേണ്ടി വന്നു യുണൈറ്റഡിന്റെ ആദ്യ ഗോൾ പിറക്കാൻ. കളിയുടെ 73ആം മിനുട്ടിൽ ആയിരുന്നു ഗ്രീൻവുഡിന്റെ ഗോൾ വന്നത്. 17കാരന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ സീനിയർ ഗോളാണിത്. യുവതാരങ്ങളായ ഏഞ്ചൽ ഗോമസ്, തഹിത് ചോങ് എന്നിവരും ഇന്ന് യുണൈറ്റഡിനായി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു.

Advertisement