യൂറോപ്പ ലീഗ് : സമനില പിടിച്ച് സെൽറ്റിക്

- Advertisement -

യൂറോപ്പ ലീഗിൽ സെൽറ്റികിന് സമനില. ഫ്രഞ്ച് ക്ലബ്ബായ റെന്നെസിനെയാണ് സെൽറ്റിക് സമനിലയിൽ കുരുക്കിയത്. മംബയെ ന്യാങ് റെന്നെസിന് വേണ്ടി ഗോളടിച്ചപ്പോൾ സെൽറ്റികിന്റെ സമനില ഗോൾ നേടിയത് റയാൻ ക്രിസ്റ്റിയാണ്.

റോഹോൺ പാർക്കിൽ ഇരു ടീമുകളും പെനാൽറ്റിയിലൂടെയാണ് ലക്ഷ്യം കണ്ടത്. യൂറോപ്പിലെ അഞ്ചാം ഗോളാണ് ക്രിസ്റ്റി നേടിയത്. സ്റ്റോപ്പേജ് ടൈമിൽ 10‌പേരായി സെൽറ്റിക് ചുരുങ്ങിയെങ്കിലും റെന്നെസിനവരെ വീഴ്ത്താനായില്ല. ഇനി യൂറോപ്പയിൽ റെന്നെസ് ലാസിയോയേയും സെൽറ്റിക് ക്രജിനേയും ആയി ഏറ്റുമുട്ടുക.

Advertisement