“പോഗ്ബ പോയാലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ നഷ്ടമായിരിക്കില്ല” – സ്കോൾസ്

- Advertisement -

പോൾ പോഗ്ബ ക്ലബ് വിട്ടാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് വലിയ നഷ്ടമൊന്നും ആയിരിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. പോഗ്ബയ്ക്ക് ക്ലബ് വിടണം എന്ന ആഗ്രഹമുണ്ട് എന്ന് എല്ലാവർക്കും അറിയാം. റയൽ മാഡ്രിഡിലേക്ക് പോകാനാണ് പോഗ്ബയുടെ ആഗ്രഹം. ഈ ട്രാൻസ്ഫർ വിൻഡോയിൽ എന്തു കൊണ്ടോ അത് നടന്നില്ല എന്ന് മാത്രം. സ്കോൾസ് പറഞ്ഞു.

തന്റെ അഭിപ്രായത്തിൽ പോഗ്ബ പോയാലും ക്ലബിന് അത് വലിയ നഷ്ടമൊന്നും ആയിരിക്കില്ല. പോഗ്ബ ക്ലബിനൊപ്പം ഉണ്ടായിരുന്ന മൂന്ന് വർഷം കാര്യമായി എന്തെങ്കിലും ചെയ്തെന്ന് തനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഫോമിൽ സ്ഥിരതയുമില്ല. സ്കോൾസ് പറഞ്ഞു. പോഗ്ബ പോയാൽ വേറെ ഏതെങ്കിലും ഒരു താരം സുഖമായി പോഗ്ബയുടെ പകരക്കാരനാകുമെന്നും സ്കോൾസ് കൂട്ടിച്ചേർത്തു.

Advertisement