വമ്പൻ ജയവുമായി വെസ്റ്റ് ഹാം, യൂറോപ്പയിൽ തുടർച്ചയായ മൂന്നാം ജയം

Screenshot 20211022 023217

യുഫേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം ജയവുമായി വെസ്റ്റ് ഹാം. ഗ്രൂപ്പ് എച്ചിൽ ജെങ്കിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാമേഴ്‌സ് തകർത്തത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ വെസ്റ്റ് ഹാം ആദ്യ പകുതിയുടെ അവസാന നിമിഷം ഗ്രേയ്ഗ് ഡോസനിലൂടെയാണ് ആദ്യം മുന്നിൽ എത്തുന്നത്. ആരോൺ ക്രസ്വെല്ലിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ പ്രതിരോധ താരം എതിരാളികളുടെ പ്രതിരോധം ഭേദിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികൾ ആയ വെസ്റ്റ് ഹാം 57 മിനിറ്റിൽ രണ്ടാം ഗോൾ കണ്ടത്തി. ക്രസ്വെല്ലിന്റെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഇസ ഡിയോപ് ആണ് ഇംഗ്ലീഷ് ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടു മിനിറ്റിനുള്ളിൽ ലാൻസിനിയുടെ പാസിൽ നിന്നു മികച്ച ഒരു ഓട്ടത്തിന് ശേഷം ഇടത് കാലൻ അടിയിലൂടെ ഗോൾ കണ്ടത്തിയ ജെറോഡ് ബോവൻ വെസ്റ്റ് ഹാം ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് തുടരുക ആണ് ഡേവിഡ് മോയസിന്റെ ടീം.

Previous articleയുഫേഫ കോൺഫറൻസ് ലീഗിൽ ടോട്ടൻഹാമിനു തോൽവി
Next articleയൂറോപ്പ ലീഗിൽ ആദ്യ ജയം കണ്ടത്തി നാപ്പോളി