യൂറോപ്പ ലീഗിൽ ഇഞ്ച്വറി സമയത്ത് ജയം പിടിച്ചെടുത്തു ഫ്രാങ്ക്ഫർട്ട്

20211105 020954

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ ഒളിമ്പിയാകോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഫ്രാങ്ക്ഫർട്ട്. പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു രണ്ടു ഗോളുകൾ അടിച്ചു ആയിരുന്നു ജർമ്മൻ ടീം ജയം നേടിയത്. ജയത്തോടെ അടുത്ത റൗണ്ടിലേക്കും ജർമ്മൻ ക്ലബ് യോഗ്യത നേടി. 12 മത്തെ മിനിറ്റിൽ ഹെൻറിയുടെ പാസിൽ നിന്നു എൽ അറാബി ഗോൾ നേടിയതോടെ ഗ്രീക്ക് ക്ലബ് മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ വെറും അഞ്ചു മിനിറ്റിനുള്ളിൽ ഫ്രാങ്ക്ഫർട്ട് ഗോൾ തിരിച്ചടിച്ചു. റാഫേൽ ബോറെയുടെ പാസിൽ നിന്നു ദയച്ചി കമാഡ ആയിരുന്നു ജർമ്മൻ ടീമിന് ആയി സമനില ഗോൾ നേടിയത്. മത്സരത്തിൽ നേരിയ മുൻതൂക്കം ഗ്രീക്ക് ക്ലബ് ആണ് വച്ച് പുലർത്തിയത് എങ്കിലും മത്സരത്തിൽ ഇഞ്ച്വറി സമയത്ത് ഫ്രാങ്ക്ഫർട്ട് ജയം പിടിച്ചു എടുക്കുക ആയിരുന്നു. യെൻസ് ഹോജ് ആയിരുന്നു ജർമ്മൻ ക്ലബിന് ആയി വിജയഗോൾ നേടിയത്.

Previous articleസ്ലിമാനിയുടെ ഇരട്ടഗോളിൽ ലിയോണിനു യൂറോപ്പായിൽ ജയം, റേഞ്ചേഴ്സിന് സമനില
Next articleയൂറോപ്പയിൽ സമനില വഴങ്ങി മൊണാക്കോയും പി.എസ്.വിയും, സോസിദാഡിനും സമനില