രണ്ട് ചുവപ്പ് കാർഡുകൾ, നാപോളിയെ തകർത്ത് സ്പാർട്ടക് മോസ്കോ

Img 20211001 012301

യൂറോപ്പ ലീഗിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നാപോളിയെ സ്പാർട്ടക് മോസ്ക്കോ പരാജയപ്പെടുത്തി. നാപോളിക്ക് വേണ്ടി എൽജിഫ് എൽമാസും വിക്ടർ ഒസിംഹെനും ഗോളടിച്ചപ്പോൾ സ്പാർട്ടക് മോസ്കോയ്ക്ക് വേണ്ടി പ്രോമസ് ഇരട്ട ഗോളുകൾ നേടിയപ്പൊൾ ഇഗ്നാറ്റോവ് നിർണായകമായ ഗോളടിച്ചു. കലുഷിതമായ മത്സരത്തിൽ രണ്ട് ചുവപ്പ് കാർഡുകൾ പിറന്നിരുന്നു‌. വിക്ടർ മോസസിനെ മരിയോ റുയി വീഴിത്തിയപ്പോൾ വാറിന്റെ ഇടപെടലിൽ ചുവപ്പ് കാർഡ് പിറന്നു.

ഇതേ തുടർന്ന് കളിക്കളവും കലുഷിതമായി. രണ്ടാം പകുതിയിൽ മാക്സിമിലിയാനോ കാഫ്രിസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് കളം വിടേണ്ടിയും വന്നു. കളി തുടങ്ങി 11 സെക്കന്റിൽ ഗോളടിച്ച നാപോളിക്ക് കളിയിൽ തിരിച്ചടിയായത് ചുവപ്പ് കാർഡ് തന്നെയാണ്. ഒരു മണിക്കൂറോളം 10 പേരുമായിട്ടാണ് നാപോളി പൊരുതിയത്. അതേ സമയം ലെസ്റ്റർസിറ്റി പരാജയപ്പെട്ടത് നാപോളിയുടെ യൂറോപ്പ ലീഗ് സാധ്യതകൾ വർദ്ധിപ്പിച്ചു.

Previous articleഗ്രീൻവുഡിന് അവസരമില്ല, ഇംഗ്ലീഷ് സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleറയൽ സോസിഡാഡിനെ സമനിലയിൽ കുരുക്കി മൊണാകോ