റയൽ സോസിഡാഡിനെ സമനിലയിൽ കുരുക്കി മൊണാകോ

Img 20211001 015837

യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിന് സമനില. ഫ്രഞ്ച് ക്ലബ്ബായ മൊണാകോയാണ് റയൽ സോസിഡാഡിനെ സാൻ സെബാസ്റ്റ്യനിൽ 1-1 ന്റെ സമനിലയിൽ തളച്ചത്. ആദ്യ റൗണ്ടിൽ നെതർലന്റ്സിൽ പിഎസ്വിയാണ് റയൽ സോസിഡാഡിനെ 2-2ന്റെ സമനിലയിൽ തളച്ചത്. അതേ സമയം സ്ട്രം ഗ്രാസിനെ 1-0ന് പരാജയപ്പെടുത്തിയാണ് മൊണാകോ രണ്ടാം റൗണ്ടിനായി സ്പെയിനിലെത്തിയത്‌.

ആക്സൽ ഡിസാസിയിലൂടെ 16ആം മിനുട്ടിൽ മൊണാകോ ആദ്യ ഗോൾ നേടി. എന്നാൽ 53ആം മിനുട്ടിലാണ് മൈക്കൽ മെറിനോയിലൂടെ റയൽ സോസിഡാഡ് സമനില പിടിച്ചത്. ഗോളിന് വഴിയൊരുക്കിയത് അദ്നാൻ ജനുസാജാണ്. ലാ ലീഗയിൽ നിലവിൽ റയലിന് ഒരു പോയന്റ് പിന്നിലായി രണ്ടാം സ്ഥാനത്തണ് റയൽ സോസിഡാഡ്.

Previous articleരണ്ട് ചുവപ്പ് കാർഡുകൾ, നാപോളിയെ തകർത്ത് സ്പാർട്ടക് മോസ്കോ
Next articleഐ പി എല്ലിൽ പുതിയ ചരിത്രം എഴുതി തല ധോണി