ഗ്രീൻവുഡിന് അവസരമില്ല, ഇംഗ്ലീഷ് സ്ക്വാഡ് പ്രഖ്യാപിച്ചു

20211001 012825

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു. മികച്ച ഫോമിൽ ഉണ്ടായിട്ടും യുവതാരങ്ങളായ ഗ്രീൻവുഡ്, ജൂഡ് ബെല്ലിങ്ഹാം എന്നിവർക്ക് അവസരം കിട്ടിയില്ല. ഇരുതാരങ്ങളും ഭാവിയിലേക്ക് ഉള്ള താരങ്ങൾ ആണെന്നും ഈ പ്രായത്തിൽ സമ്മർദ്ദം നൽകേണ്ട എന്ന് കരുതിയാണ് ടീമിൽ എടുക്കാതിരുന്നത് എന്നും പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു. ആസ്റ്റൺ വില്ല താരം വാറ്റ്കിൻസ്, എ സി മിലാൻ താരം ടൊമോരി എന്നിവർ ടീമിൽ ഉണ്ട്. പരിക്ക് കാരണം അർനോൾഡും മഗ്വയറും സ്ക്വാഡിൽ ഇല്ല. ആൻഡോറ, ഹംഗറി എന്നി രാജ്യങ്ങളെയാണ് ഇംഗ്ലണ്ടിന് നേരിടാനുള്ളത്.

Squad;
20211001 012729

Previous articleയൂറോപ്പ ലീഗിൽ വീണ്ടും ലെസ്റ്ററിന് നിരാശ
Next articleരണ്ട് ചുവപ്പ് കാർഡുകൾ, നാപോളിയെ തകർത്ത് സ്പാർട്ടക് മോസ്കോ