യൂറോപ്പ ലീഗിൽ റേഞ്ചേഴ്സിനെ വീഴ്ത്തി ലിയോൺ

യൂറോപ്പ ലീഗിൽ സ്റ്റീഫൻ ജെറാർഡിന്റെ സ്‌കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്സിനെ എതിരില്ലാത്ത 2 ഗോളിന് തോൽപ്പിച്ചു ഫ്രഞ്ച് കരുത്തന്മാരായ ലിയോൺ. മത്സരത്തിൽ മുന്നേറ്റത്തിൽ സ്‌കോട്ടിഷ് ടീം ആണ് മുൻതൂക്കം പുലർത്തിയത് എങ്കിലും ലക്ഷ്യത്തിലേക്ക് രണ്ടേ രണ്ടു ഷോട്ട് ഉതിർക്കാൻ മാത്രമേ അവർക്ക് സാധിച്ചിട്ടുള്ളു.

മത്സരത്തിന്റെ 23 മിനിറ്റിൽ ബ്രൂണോ ഗുയിമാരസിൽ നിന്നു ലഭിച്ച പന്ത് അതുഗ്രൻ അടിയിലൂടെ ലക്ഷ്യത്തിൽ എത്തിച്ച കാർൾ എകാമ്പിയാണ് ലിയോണിനു ആയി ആദ്യ ഗോൾ നേടിയത്. 55 മിനിറ്റിൽ റേഞ്ചേഴ്സ് താരം ജെയിംസ് താവനിയറിന്റെ സെൽഫ് ഗോൾ ആണ് ലിയോണിന്റെ ജയം ഉറപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാമത് എത്താൻ ലിയോണിനു ആയി.