യൂറോപ്പ ലീഗിൽ അവിസ്മരണീയമായ തിരിച്ചു വരവ് ജയം സ്വന്തമാക്കി സ്റ്റീഫൻ ജെറാർഡ് പരിശീലകൻ ആയ സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സ്. സ്പോർട്ടിങ് ബ്രാഗക്ക് എതിരെ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം ആയിരുന്നു സ്വന്തം കാണികൾക്ക് മൂന്നിൽ റേഞ്ചേഴ്‌സ് അവിശ്വസനീയ തിരിച്ച് വരവ് നടത്തിയത്. സ്വന്തം മൈതാനത്ത് യൂറോപ്യൻ മത്സരങ്ങളിൽ ജെറാർഡിനു കീഴിൽ ഇത് വരെ തോൽവി വഴങ്ങാത്ത റേഞ്ചേഴ്‌സിനെ ഞെട്ടിച്ച് ഫ്രാസെർജിയോ എതിരാളികൾക്ക് ആദ്യ ലീഡ് സമ്മാനിച്ചു. തുടർന്ന് 59 മിനിറ്റിൽ ആബേൽ ലൂയിസിലൂടെ രണ്ടാം ഗോൾ നേടിയ അവർ ലീഡ് ഉയർത്തി.
തോൽവി ഉറപ്പിച്ച സ്‌കോട്ടിഷ് ക്ലബിനായി 67 മിനിറ്റിൽ ഇനായിസ് ഹാഗി ഒരു ഗോൾ മടക്കി. ഗോൾ നേടിയതോടെ ഉണർന്നു കളിച്ച റേഞ്ചേഴ്‌സ് പിന്നീട് അവസരങ്ങൾ തുറന്നു. 75 മിനിറ്റിൽ ജോ അരിബയിലൂടെ സമനില കണ്ടത്തിയതോടെ റേഞ്ചേഴ്‌സ് ആരാധകർ ആവേശത്തിലായി. തുടർന്ന് 82 മിനിറ്റിൽ ഫ്രീക്കിക്കിലൂടെ ഇനായിസ് ഹാഗി വിജയഗോൾ നേടി തിരിച്ചു വരവ് പൂർത്തിയാക്കിയതോടെ റേഞ്ചേഴ്‌സ് ആരാധകർ സ്വപ്നലോകത്ത് എത്തി. ആവേശം കൊണ്ട് ജെറാർഡ് തുള്ളിച്ചാടി. ജയിച്ചു എങ്കിലും 2 അവേ ഗോളുകൾ വഴങ്ങിയതിനാൽ എതിരാളികളുടെ മൈതാനത്തിൽ ജെറാർഡിന്റെ പണി അടുത്ത ആഴ്ച അത്ര എളുപ്പം ആവില്ല. അതേസമയം മറ്റൊരു മത്സരത്തിൽ എസി ലാസ്ക് മത്സരം 1-1 സമനിലയിൽ അവസാനിച്ചു.