ഈസ്റ്റ് ബംഗാൾ വഹെങ്ബാമിന്റെ കരാർ പുതുക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

26കാരനായ മധ്യനിര താരം വഹെങ്ബാം അംഗൗസനയുടെ കരാർ ഈസ്റ്റ് ബംഗാൾ പുതുക്കി. 2 വർഷത്തെ പുതിയ കരാറിലാണ് അംഗൗസന ഈസ്റ്റ് ബംഗാളിൽ ഒപ്പുവെച്ചത്. അവസാന രണ്ട് സീസണിലായി ഈസ്റ്റ് ബംഗാളിനായി 28 മത്സരങ്ങൾ വഹെങ്ബാം ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്‌‌. മൂന്ന് അസിസ്റ്റും താരം സംഭാവന ചെയ്യുക ഉണ്ടായി. മുമ്പ് ട്രാവു എഫ് സിയുടെ താരമായിരുന്നു. ട്രാവു ഐ ലീഗിലേക്ക് പ്രൊമോഷൻ നേടുമ്പോൾ ആ ടീമിന്റെ പ്രധാന ഭാഗമായിരുന്നു വഹെങ്ബാം. ഐ ലീഗിലും ഒരു സീസണിൽ ട്രാവുവിനായി താരം കളിച്ചിട്ടുണ്ട്.