സാനെ ജർമ്മനിയുടെ എമ്പപ്പെ ആകുമെന്ന് വെർണർ

ജർമ്മൻ യുവതാരം ലിറോയ് സാനെ ജർമ്മനിയുടെ എമ്പപ്പെയാകും എന്ന് സഹതാരം വെർണർ. സാനെയെ തനിക്ക് അണ്ടർ 19 ടീം മുതൽ അറിയാവുന്നതാണ്. എമ്പപ്പെയെ പോലെ സ്പീഡും സ്കില്ലും ഉള്ള സാനെ ജർമ്മനിയുടെ എമ്പപ്പെ ആകും എന്നു. വെർണർ പറഞ്ഞു. സാനെയെ ടീമിൽ ഉള്ളവർ അത് ഭാഗ്യമാണെന്ന് കരുതണമെന്നും താരം പറഞ്ഞു.

മെസ്സിയും റൊണാൾഡോയും കരിയർ അവസാനിപ്പിച്ചാൽ അവരുടെ വിടവ് ലോക ഫുട്ബോളിൽ നികത്താനും സാനെയ്ക്ക് കഴിയുമെന്ന് വെർണർ കൂട്ടിചേർത്തു. മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരമായ സാനെയെ ലോകകപ്പ് ടീമിൽ ജർമ്മനി ഉൾപ്പെടുത്തിയിരുന്നില്ല. താരം തിരികെ ജർമ്മൻ ടീമിൽ ഇപ്പോൾ എത്തിയെങ്കിലും വ്യതിപരമായ കാരണങ്ങളാൽ അവസാന മത്സരം കളിച്ചിരുന്നില്ല.

സാനെയുടെ പെരുമാറ്റം മാഞ്ചസ്റ്റർ സിറ്റിയിൽ വിമർശങ്ങൾ ഉയർത്തുന്ന സമയത്താണ് വെർണർ താരത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

Previous articleഒളിമ്പിക് മാഴ്സെ യൂറോപ്പ ലീഗ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം
Next articleരണ്ട് ചുവപ്പു കാർഡും വാങ്ങി സിറിയക്ക് തോൽവി