വിജയവഴികളിൽ തിരിച്ചെത്തി റോമ, മൂന്ന് ഗോൾ ജയം

- Advertisement -

യൂറോപ്പ ലീഗിൽ ഒരിടവേളക്ക് ശേഷം ജയവുമായി ഇറ്റാലിയൻ ടീം റോമ. ഇന്ന് ഇസ്താംബൂൾ ബെസെക്ഷഹീറിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റോമ പരാജയപ്പെടുത്തിയത്. പെൻ,ക്ലുയിവെർട്ട്,ജക്കോ എന്നിവരാണ് റോമക്ക് വേണ്ടി ഗോളടിച്ചത്. ബെസെക്ഷെഹീറിനെ യൂറോപ്പ ഓപ്പണിംഗ് മാച്ചിൽ 4-0 പരാജയപ്പെടുത്തിയതിന് ശേഷം പിന്നീട് യൂറോപ്പയിൽ റോമ മത്സരങ്ങൾ ഒന്നും ജയിച്ചിരുന്നില്ല.

ഇന്ന് ജയിച്ചിരുന്നെങ്കിൽ ലാസ്റ്റ് 32 ലേക്ക് ടർക്കിഷ് ടീമിനെത്താമായിരുന്നു. മത്സരത്തിനിടെ ബെസെക്ഷെഹിർ ആരാധകരുടെ ഏറ് കൊണ്ട് റോമയുടെ ഇറ്റാലിയൻ താരം പെല്ലെഗ്രിനിക്ക് പരിക്കേറ്റു. ഗാലറിയിൽ നിന്നും നാണയത്തുട്ട് വലിച്ചെറിഞ്ഞാണ് താരത്തിന് പരിക്കേൽക്കാൻ കാരണം. ബെസെക്ഷഹീറിന്റെ ആരാധകരെ നിയന്ത്രിക്കാൻ ഒന്നിലധികം തവണ സ്റ്റേഡിയത്തിൽ നിന്നും അനൗൺസ്മെന്റുമുണ്ടായിരുന്നു.

Advertisement