ബംഗ്ലാദേശ് ടി20യിൽ പങ്കെടുത്തില്ലെങ്കിൽ ക്രിസ് ഗെയ്ലിനെതിരെ നടപടി

ക്രിസ് ഗെയ്ൽ ബംഗ്ലാദേശ് ടി20യിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ താരത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ടി20 ടീം ചാറ്റോഗ്രാം ചലഞ്ചേഴ്‌സ്. സൗത്ത് ആഫ്രിക്കയിൽ നടന്ന എം.എൽ.എസ് ലീഗിൽ കളിച്ചതിന് ശേഷമാണ് ക്രിക്കറ്റിൽ നിന്ന് അവധി എടുക്കയാണെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞത്. ഇത് പ്രകാരം ബിഗ് ബാഷ് ലീഗിലും ഇന്ത്യക്കെതിരായ വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്നും താരം വിട്ടുനിന്നിരുന്നു.

കൂടാതെ താൻ എങ്ങനെ ബംഗ്ലാദേശ് ടി20ക്കുള്ള ഡ്രാഫ്റ്റിൽ എത്തിയെന്ന് തനിക്ക് അറിയില്ലെന്നും താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് താരം ലീഗിൽ പങ്കെടുത്തില്ലെങ്കിൽ നടപടി എടുക്കണമെന്ന് ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ആവശ്യപ്പെട്ടത്. ചാറ്റോഗ്രാം ചലഞ്ചേഴ്‌സിന്റെ ടീം ഡയറക്ടർ ആണ് താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തിയെന്ന് പറഞ്ഞത്. ക്രിസ് ഗെയ്‌ലിന് ഈ വിവരങ്ങൾ അറിയാമെന്ന് ക്രിസ് ഗെയ്‌ലിന്റെ ഏജന്റ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ടീം ഡയറക്ടർ അറിയിച്ചു.

മുൻപ് ബംഗ്ളദേശ് ടി20 ലീഗിൽ കളിച്ച ക്രിസ് ഗെയ്ൽ വിദേശ താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം കൂടിയാണ്.

Previous articleമാഞ്ചസ്റ്റർ യുവനിരയ്ക്ക് യൂറോപ്പ ലീഗിൽ പരാജയം
Next articleവിജയവഴികളിൽ തിരിച്ചെത്തി റോമ, മൂന്ന് ഗോൾ ജയം