രണ്ടാം പാദത്തിലും റേഞ്ചേഴ്സിനെ തോൽപ്പിച്ച് കൊണ്ട് ബയർ ലെവർകൂസൻ ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ലിവർപൂൾ ഇതിഹാസം ജെറാഡ് പരിശീലിപ്പിക്കുന്ന ക്ലബായ റേഞ്ചേഴ്സിനെ 1-0ന് പരാജയപ്പെടുത്തി കൊണ്ടാണ് ലെവർകൂസൻ ക്വാർട്ടറിലേക്ക് കടന്നത്. ആദ്യ പാദത്തിൽ 3-1 എന്ന വലിയ സ്കോറിനും ലെവർകൂസൻ വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോറിൽ 4-1നാണ് ജർമ്മൻ ക്ലബ് ജയിച്ചത്.
ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒഞ്ഞ്ം പിറന്നിരുന്നില്ല. 51ആം മിനുട്ടിൽ ഡിയാബിയാണ് വിജയ ഗോളായി മാറിയ ഗോൾ ലെവർകൂസണ് വേണ്ടി നേടിയത്. ക്വാർട്ടറിൽ ഇറ്റലിയിലെ കരുത്തരായ ഇന്റർ മിലാനെ ആകും ലെവർകൂസൻ നേരിടുക. എങ്കിലും ജർമ്മനിയിൽ വെച്ചാണ് ക്വാർട്ടർ മുതലുള്ള പോരാട്ടങ്ങൾ നടക്കുന്നത് എന്നത് ലെവർകൂസൻ മുൻതൂക്കം നൽകും.