ഒരേയൊരു ഗോളിൽ വോൾവ്സ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം പാദത്തിൽ ഒളിമ്പിയാകോസിനെ തോൽപ്പിച്ച് കൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് യൂറോപ്പ ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഗ്രീസ് ക്ലബായ ഒളിമ്പിയാകോസിനെ 1-0ന് പരാജയപ്പെടുത്തി കൊണ്ടാണ് വോൾവ്സ് ക്വാർട്ടറിലേക്ക് കടന്നത്. ആദ്യ പാദത്തിൽ 1-1 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 2-1 നാണ് വോൾവ്സ് ജയിച്ചത്.

ആദ്യ പകുതിയിൽ ഒമ്പതാം മിനുട്ടിൽ ആണ് ആദ്യ ഗോൾ പിറന്നത്‌. ഒരു പെനാൾട്ടിയിൽ നിന്ന് ജിമിനസാണ് വിജയ ഗോൾ നേടിയത്. ജിമിനസിന്റെ ഈ സീസണിലെ 27ആം ഗോളായിരുന്നു ഇത്‌. ക്വാർട്ടറിൽ സ്പെയിലെ കരുത്തരായ സെവിയ്യയ്ർ ആകും വോൾവ്സ് നേരിടുക. ജർമ്മനിയിൽ വെച്ചാണ് ക്വാർട്ടർ മുതലുള്ള പോരാട്ടങ്ങൾ നടക്കുന്നത് നൽകും.