യൂറോപ്പ ലീഗിൽ വിയ്യറയലിനെതിരെ സ്റ്റീവൻ ജറാർഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സിന് സമനില. സ്പെയിനിൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് ഇരു ടീമുകളും പിരിഞ്ഞത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് റേഞ്ചേഴ്സ് സമനില നേടിയത്.
ആദ്യ പകുതിയിൽ വിയ്യറയലിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ആദ്യ മിനുട്ടിൽ തന്നെ കാർലോസ് ബക്കയിലൂടെ ഗോൾ നേടിയ അവർ ആദ്യ പകുതിയിൽ റേഞ്ചേഴ്സിന് ഒരു അവസരം പോലും നൽകിയില്ല.
പക്ഷെ രണ്ടാം പകുതിയിൽ 67 ആം മിനുട്ടിൽ റേഞ്ചേഴ്സ് സ്കോട്ട് ആർഫീല്ഡിലൂടെ സമനില നേടിയെങ്കിലും 2 മിനുട്ടുകൾക്ക് ശേഷം ജറാഡ് മോറെനോ സ്പാനിഷ് ടീമിന്റെ ലീഡ് പുനസ്ഥാപിച്ചു. പക്ഷെ തോൽവി സമ്മതിക്കാൻ മടിച്ച റേഞ്ചേഴ്സിന് 75 ആളെ മിനുട്ടിൽ കെയിൽ ലിഫെർട്ടി സമനില ഗോൾ സമ്മാനിക്കുകയായിരുന്നു.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റാപ്പിഡ് വിയെൻ സ്പാർട്ടക് മോസ്കോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നു.