മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കിരീടം നേടേണ്ടതുണ്ട് എന്ന് ഗ്രീൻവുഡ്!!

- Advertisement -

ഇന്ന് യൂറോപ്പ ലീഗ് കിരീട പോരാട്ടത്തിന് ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം ഉയർത്തേണ്ടതുണ്ട് എന്ന് യുണൈറ്റഡ് യുവതാരം ഗ്രീൻവുഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ ക്ലബാണ് അതുകൊണ്ട് തന്നെ കിരീടം നേടിക്കൊണ്ടേ ഇരിക്കണം എന്നു ഗ്രീൻവുഡ് പറഞ്ഞു. താൻ ഈ ക്ലബിലൂടെ വളർന്നു വന്ന കാലത്തൊക്കെ ക്ലബിന്റെ ചുമരുകളിൽ ഒക്കെ യുണൈറ്റഡ് കിരീടം നേടിയ ചിത്രങ്ങളാണ്. അത് കണ്ടാണ് വളർന്നത് എന്നും ഗ്രീൻവുഡ് പറഞ്ഞു.

അടുത്ത കാലത്തായി യുണൈറ്റഡ് ഒന്ന് പിറകോട്ട് പോയിട്ടുണ്ട്. കിരീട വഴിയിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇന്ന് രാത്രി എന്നും ഗ്രീൻവുഡ് പറഞ്ഞു. ഇംഗ്ലണ്ടിലെ വലിയ ക്ലബായിൽ നിലനിൽക്കണം എങ്കിൽ കിരീടം നേടുക അത്യവശ്യമാണ് എന്നും ഗ്രീൻവുഡ് പറഞ്ഞു. ഇന്ന് പോളണ്ടിൽ വെച്ച് വിയ്യറയലിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ നേരിടുന്നത്.

Advertisement