ഗോഡിൻ ഇനി ഇന്റർ മിലാനിൽ ഇല്ല, കലിയരിയിൽ എത്തി

Img 20200925 004944

മുൻ അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റനും ഇതിഹാസവുമായ സെന്റർ ബാക്ക് ഡിയേഗോ ഗോഡിൻ ഇന്റർ മിലാൻ വിട്ടിരിക്കുകയാണ്. സീരി എ ക്ലബ് തന്നെ ആയ കലിയരി ആണ് ഗോഡിനെ സൈൻ ചെയ്തിരിക്കുന്നത്. ഗോഡിന് മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചതായി കലിയരി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

വലിയ പ്രതീക്ഷയോടെയായിരുന്നു ഗോഡിൻ കഴിഞ്ഞ സീസണ ഇറ്റലിയിൽ എത്തിയത് എങ്കിലും ഇതുവരെ അദ്ദേഹത്തിന് ആ പ്രതീക്ഷ കാക്കാൻ ആയിടരുന്നില്ല. പരിക്കും ഫോമില്ലായ്മയും ഒക്കെ ഗോഡിനെ പലപ്പോഴും വലച്ചു. അന്റോണിയോ കോണ്ടെ ഇന്റർ മിലാൻ ഡിഫൻസിനെ നയിക്കാൻ വേണ്ടി ആയിരുന്നു ഗോഡിനെ ടീമിൽ എത്തിച്ചത്. എന്നാൽ ഗോഡിനും കോണ്ടെയുമായുള്ള ബന്ധം വഷളായതും താരം ക്ലബ് വിടാനുള്ള കാരണമാണ്.

34കാരനായ ഗോഡിൻ 2010 മുതൽ കഴിഞ്ഞ സീസൺ തുടക്കം വരെ അത്ലറ്റിക്കോ മാഡ്രിഡിൽ ആയിരുന്നു കളിച്ചത്. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച താരമാണ് ഗോഡിൻ. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്. ഒപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയപ്പോഴും ഗോഡിൻ ടീമിലെ പ്രധാന താരമായി ഉണ്ടായിരുന്നു.

Previous articleഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍
Next articleവീണ്ടും കെയ്ൻ സോൺ കൂട്ടുകെട്ട്, സ്പർസ് യൂറോപ്പ ലീഗിൽ മുന്നോട്ട്