ഇബ്രാഹിമോവിച് ഇല്ലെങ്കിലും എ സി മിലാൻ യൂറോപ്പയിൽ മുന്നോട്ട്

20200925 110705

യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിൽ എ സി മിലാൻ മുന്നോട്ട്. ഇന്നലെ നോർവീജിയൻ ക്ലബായ‌ ബോഡോയെ നേരിട്ട എ സി മിലാൻ ഇത്തിരി കഷ്ടപ്പെട്ടെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിക്കാൻ അവർക്ക് ആയി. കൊറോണ കാരണം ഇബ്രാഹിമോവിച് ഇല്ലാതെ ആയിരുന്നു എ സി മിലാൻ ഇന്നലെ ഇറങ്ങിയത്. മികച്ച ഫോമിൽ ഉള്ള ഹകൻ ചാഹനൊഗ്ലുവിന്റെ ഇരട്ട ഗോളുകൾ ആണ് മിലാനെ രക്ഷിച്ചത്.

മത്സരത്തിന്റെ‌ 15ആം മിനുട്ടിൽ ജങ്കറിലൂടെ ബോഡോ ആയിരുന്നു ഇന്നലെ മിലാനിൽ ആദ്യം ലീഡ് എടുത്തത്. എന്നാൽ ഹോം ടീമിന് പെട്ടെന്ന് തന്നെ തിരിച്ചടിക്കാൻ ആയി. 16ആം മിനുട്ടിൽ ആണ് ചാഹനൊഗ്ലുവിന്റെ ആദ്യ ഗോൾ വന്നത്. പിന്നാലെ 32ആം മിനുട്ടിൽ ലൊറെൻസോ കൊളംബോയിലൂടെ മിലാൻ ലീഡും നേടിം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചാഹനൊഗ്ലു എ സി മിലാന്റെ മൂന്നാം ഗോളും നേടി. പിന്നീട് നോർവീജിയൻ ക്ലബ് പൊരുതി എങ്കിലും പരാജയം ഒഴിക്കാൻ അവർക്കായില്ല. പോർച്ചുഗൽ ക്ലവയ റൊയോ അവെയെ ആകും മിലാൻ അടുത്ത റൗണ്ടിൽ നേരിടുക.

Previous articleവിൽക്കാൻ ഉദ്ദേശിച്ച മൂന്ന് താരങ്ങൾ ബാഴ്സലോണ വിട്ടു, ഇനി ഉംറ്റിറ്റി കൂടെ ക്ലബ് വിടും
Next articleവിരാട് കോഹ്ലി, ഇത് വളരെ മോശം സമയം, പരാജയത്തിന് പിന്നാലെ 12 ലക്ഷം പിഴയും കിട്ടി