വിൽക്കാൻ ഉദ്ദേശിച്ച മൂന്ന് താരങ്ങൾ ബാഴ്സലോണ വിട്ടു, ഇനി ഉംറ്റിറ്റി കൂടെ ക്ലബ് വിടും

20200925 001409

ബാഴ്സലോണ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കണം എന്ന് വിചാരിച്ചത് നാല് താരങ്ങളെ ആയിരുന്നു. വിദാൽ, സുവാരസ്, റാകിറ്റിച്, ഉംറ്റിറ്റി എന്നീ താരങ്ങളെ വിറ്റ് ഒഴിക്കാൻ ആയിരുന്നു റൊണാൾഡ് കോമാൻ ക്ലബിൽ എത്തിയപ്പോൾ ആദ്യ ആവശ്യപ്പെട്ടതും. അതിൽ മൂന്ന് താരങ്ങളെ ബാഴ്സലോണ ഇതിനകം തന്നെ വിറ്റു. അർട്ടുറോ വിദാൽ ഇന്റർ മിലാനിലേക്കാണ് പോയത്. ഒരു മില്യൺ മാത്രമെ ഈ ട്രാൻസ്ഫറിൽ ബാഴ്സലോണക്ക് ലഭിച്ചുള്ളൂ.

റാക്കിറ്റിച് സെവിയ്യയിലേക്കാണ് പോയത്. സുവാരസ് ബാഴ്സലോണയുടെ വലിയ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്കും പോയി. ഇനി ഉംറ്റിറ്റി മാത്രമാണ് ക്ലബ് വിടാൻ ഉള്ളത്. ഉംറ്റിറ്റിയെയും വിൽക്കാൻ ബാഴ്സലോണ പല ക്ലബുകൾക്കും താരത്തെ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ പരിക്ക് കാരണം വലയുന്ന ഉംറ്റിറ്റിയെ സൈൻ ചെയ്യാൻ ആരും ഇതുവരെ താല്പര്യപ്പെട്ടിട്ടില്ല. ഈ നാലു താരങ്ങൾ ക്ലബ് വിട്ടാൽ സാലറിയായി 52 മില്യണോളം ആകും ബാഴ്സലോണ ലാഭിക്കുന്നത്. ഇതിന്റെ കൂടെ ബാഴ്സലോണ പ്രതീക്ഷിക്കാത്ത സെമെഡോയും ആർതുറും ക്ലബ് വിട്ടു എന്നത് വേറെ കാര്യം. എങ്കിലും വില്പ്പനകൾ കഴിഞ്ഞതോടെ ഇനി ബാഴ്സലോണ ടീം ശക്തമാക്കുന്ന നാളുകളായിരിക്കും മുന്നിൽ ഉള്ളത് എന്ന് വേണം കരുതാൻ.

Previous articleബ്രസീലിയൻ ഫുൾബാക്കിനെ വാങ്ങാൻ ഉറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഇബ്രാഹിമോവിച് ഇല്ലെങ്കിലും എ സി മിലാൻ യൂറോപ്പയിൽ മുന്നോട്ട്