മാഞ്ചസ്റ്ററിൽ 18കാരൻ ഗ്രീൻവുഡിന്റെ മായാജാലം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തീയേറ്റർ ഓഫ് ഡ്രീംസ് എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ഇന്ന് കണ്ടത് ഒരു സ്വപ്ന തുല്യമായ വ്യക്തിഗത മികവായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന 18കാരൻ മാത്രമായ മേസൺ ഗ്രീൻവുഡിന്റെ മായാജാലം എന്നു തന്നെ വിളിക്കാനാവുന്ന പ്രകടനം. എ സെഡ് ആൽക്മറിനെ മറുപടിയില്ലാത്ത നാലു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചപ്പോൾ ഹീറോ ആയത് ഈ യുവതാരം തന്നെ.

റാഷ്ഫോർഡ്, ജെയിംസ്, ഡിഹിയ തുടങ്ങി പ്രമുഖർക്ക് വിശ്രമം നൽകി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി മാറ്റിയ യുണൈറ്റഡ് 10 മിനുട്ടിനിടെ നാലു ഗോളുകൾ അടിച്ച് മൂന്ന് പോയന്റ് ഉറപ്പിക്കുകയായിരുന്നു. നാലു ഗോളുകളിൽ മൂന്ന് ഗോളിലും ഗ്രീൻവുഡിന്റെ പങ്കുണ്ടായിരുന്നു.

രണ്ട് ഗംഭീര ഗോളുകൾ സ്കോർ ചെയ്യാൻ ഗ്രീൻവുഡിനായി. ഒപ്പം ഒരു പെനാൾട്ടി ടീമിന് നേടിക്കൊടുക്കുകയും ചെയ്തു ഈ ടീനേജർ. മാറ്റയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആശ്ലി യങ് ആയിരുന്നു മറ്റൊരു സ്കോറർ. ഗ്രീൻവുഡിന്റെ ഈ രണ്ട് ഗോളുകൾ കൂടെ ആയപ്പോൾ താരത്തിന് സീസണിൽ ആറു ഗോളുകൾ സ്വന്തം പേരിലായി. നേരത്തെ തന്നെ നോക്കൗണ്ട് റൗണ്ട് ഉറപ്പിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.