ന്യൂസിലാണ്ട് അണ്ടര്‍ 19 ലോകകപ്പ് ടീമിനെ ജെസ്സി താഷ്കോഫ് നയിക്കും, ഇന്ത്യന്‍ വംശജനും ടീമില്‍

- Advertisement -

ദക്ഷിണാഫ്രിക്കയില്‍ അടുത്ത മാസം ആരംഭിയ്ക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ന്യൂസിലാണ്ട് ടീമിനെ ജെസ്സി താഷ്കോഫ് നിക്കും. ഇടം കൈയ്യന്‍ സ്പിന്‍ ബൗളിംഗ് താരമായ ജെസ്സി നയിക്കുന്ന ടീമിന്റെ പരിശീലകന്‍ പോള്‍ വൈസ്മാന്‍ ആണ്. ഇന്ത്യന്‍ വംശജനായ ആദിത്യ അശോക് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍ എന്നിവരാണ് ന്യൂസിലാണ്ടിന്റെ എതിരാളികള്‍. ജനുവരി 18ന് ജപ്പാനെതിരെയാണ് ന്യൂസിലാണ്ടിന്റെ ആദ്യ മത്സരം.

Squad: Jesse Tashkoff (c), Adithya Ashok, Kristian Clarke, Hayden Dickson, Joey Field, David Hancock, Simon Keene, Fergus Lellman, Nicholas Lidstone, Rhys Mariu, William O’Rourke, Ben Pomare, Quinn Sunde, Beckham Wheeler-Greenall, Oliver White

Advertisement