11 മിനുട്ട് ഹാട്രിക്കുമായി ജോട!!

- Advertisement -

യൂറോപ്പ ലീഗിൽ വോൾവ്സിന് ഗംഭീര വിജയം. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികാസിനെ ആണ് വോൾവ്സ് പരാജയപ്പെടുത്തിയത്‌. ഇംഗ്ലണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളികൾക്കായിരുന്നു വോൾവ്സിന്റെ വിജയം. സബ്ബായി ഇറങ്ങി ഡിയേഗോ ജോട നടത്തിയ ഗംഭീര പ്രകടനമാണ് ക്ലബിന് ഈ വലിയ ജയം നൽകിയത്.

ഗോൾരഹിതമായിരുന്ന കളിയിൽ 56ആം മിനുട്ടിൽ സബ്ബായാണ് ജോട എത്തിയത്. 58ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയ ജോട 69ആം മിനുട്ടിലേക്ക് ഹാട്രിക്ക് പൂർത്തിയാക്കി. 2004ന് ശേഷം യൂറോപ്പ ലീഗിൽ പിറന്ന വേഗതയാർന്ന ഹാട്രിക്കാണിത്. ജോടയെ കൂടാതെ ഡെൻഡോങ്കറും വോൾവ്സിനായി ഗോൾ നേടി. 13 പോയന്റുമായി വോൾവ്സ് ഗ്രൂപ്പിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.

Advertisement