കീവിൽ കൊടുങ്കാറ്റായി ജിറൂദ്, ചെൽസി യൂറോപ്പ ക്വാർട്ടറിൽ

ഒലിവിയെ ജിറൂദ് ഹാട്രിക് നേടിയ മത്സരത്തിൽ ഡൈനാമോ കീവിനെ തകർത്ത് ചെൽസി യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ഇതോടെ ഇരു പാദങ്ങളിലുമായി ചെൽസി 8-0 ത്തിന്റെ ജയമാണ് സ്വന്തമാക്കിയത്. ജിറൂദിനെ കൂടാതെ ആലോൻസോ, ഹഡ്സൻ ഒഡോയി എന്നിവരാണ് നീലപടയുടെ ഗോളുകൾ നേടിയത്.

ഹസാർഡ്, ഡേവിഡ് ലൂയിസ്, പെഡ്രോ, ആസ്പിലിക്വറ്റ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ച ചെൽസിക്ക് വേണ്ടി കളിയുടെ തുടക്കത്തിൽ തന്നെ ജിറൂദ് ഗോൾ നേടി. ആദ്യ പകുതിയിൽ പിന്നീട് ജിറൂദ്, ആലോൻസോ എന്നിവരും ഗോൾ നേടി. രണ്ടാം പകുതിയിലാണ് ഫ്രഞ്ച് താരത്തിന്റെ ഹാട്രിക് പൂർത്തിയായത്. ശേഷം ചെൽസി ആരാധകർ കാത്തിരുന്ന യുവ താരം ഓഡോയിയുടെ ഗോളും പിറന്നതോടെ ചെൽസിയുടെ ജൈത്രയാത്ര പൂർത്തിയായി.