തിയറി ഹെൻറിയും ആഴ്‌സണലും ആയിരുന്നു എന്റെ റോൾ മോഡലുകൾ – പിയറ്റെക്ക്

തിയറി ഹെൻട്രിയും ഡെന്നിസ് ബർക്യാംപും ആഴ്‌സണലും ആയിരുന്നു തന്റെ കുട്ടിക്കാലത്തെ റോൾ മോഡലുകൾ എന്ന് മിലാൻ താരം ക്രിസ്റ്റോഫ് പിയറ്റെക്ക്. ഇറ്റാലിയൻ മാധ്യമത്തോടാണ് താൻ കുട്ടിക്കാലത്തു ആഴ്‌സണൽ ഫാൻ ആണെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. ഇറ്റാലിയൻ ലീഗിലെ ടോപ്പ് സ്കോറർമാരിൽ ഒരാളാണ് ഇപ്പോൾ പിയറ്റെക്.

വെങ്ങറുടെ കടുത്ത ആരാധകനാണ് താൻ എന്നും പിയറ്റെക് പറഞ്ഞു. ജെനോവയുടെ താരമായ പിയറ്റെക് ജനുവരിയിലാണ് മിലാനിൽ എത്തുന്നത്. ചെൽസിയിലേക്ക് പോയ അർജന്റീനിയൻ താരം ഗോൺസാലോ ഹിഗ്വെയിന് പകരക്കാരനായി മിലാനിൽ എത്തിയ താരം മികച്ച ഫോമിലാണിപ്പോൾ.