ടോട്ടനം യൂറോപ്പ ലീഗിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്ന് ലാസ്കിനെതിരായ മത്സരത്തിൽ സമനില നേടിയതോടെയാണ് സ്പർസ് നോകൗട്ട് റൗണ്ട് ഉറപ്പിച്ചത്. ആവേശകരമായ മത്സരം 3-3 എന്ന നിലയിൽ ആണ് അവസാനിച്ചത്. രണ്ട് തവണ ലീഡ് കൈവിട്ടാണ് സ്പർസ് സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. പരിക്കേറ്റ ഹാരി കെയ്ൻ ഇല്ലാതെയായിരുന്നു സ്പർസ് ഇന്ന് ഇറങ്ങിയത്.
42ആം മിനുട്ടിൽ മിച്റോളിലൂടെ ലാസ്ക് ആണ് ലീഡ് നേടിയത്. 45ആം മിനുട്ടിൽ ഒരു പെനാൾട്ടി സ്പർസിനെ ഒപ്പം എത്തിച്ചു. ബെയ്ല് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ സോണിലൂടെ സ്പർസ് 2-1ന് മുന്നിൽ എത്തി. പക്ഷെ തിരിച്ചടിക്കാൻ ലാസ്കിനായി. 84ആം മിനുട്ടിൽ എഗെസ്റ്റിയൻ ആണ് ലാസ്കിന് വേണ്ടി രണ്ടാം ഗോൾ നേടിയത്. സബ്ബായി എത്തിയ ഡെലെ അലി 87ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സ്പർസിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ എന്നിട്ടും വിജയം നേടാൻ സ്പർസിനായില്ല. ഇഞ്ച്വറി ടൈമിൽ കരാമോകോ ലാസ്കിന് അവർ അർഹിച്ച സമനില ഗോൾ നൽകി.
ഈ സമനിലയീടെ സ്പർസ് ഗ്രൂപ്പിൽ 10 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. ഒരു മത്സരം ബാക്കി ആണെങ്കിലും സ്പർസ് റൗണ്ട് ഓഫ് 32വിന് യോഗ്യത നേടി.